ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു; സെന്‍സെക്സ് 8000ന് മുകളില്‍
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 232 പോയന്റ് നേട്ടത്തില്‍ 26453ലും നിഫ്റ്റി 58 പോയന്റ് ഉയര്‍ന്ന് 8009ലുമെത്തി. 494 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 84 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹീറോ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും മാരുതി, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിലും നേട്ടമുണ്ടായി. 26 പൈസയുടെ നേട്ടത്തില്‍ ഡോളറിനെതിരെ 65.25 ആയി രൂപയുടെ മൂല്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha