ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 73 പോയന്റ് നേട്ടത്തില്‍ 54,362ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 16,241ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 73 പോയന്റ് നേട്ടത്തില്‍ 54,362ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 16,241ലുമാണ് വ്യാപാരം
പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം പുറത്തു വിട്ടതിനെ തുടര്‍ന്ന് സൊമാറ്റോയുടെ ഓഹരി ഒമ്പത് ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരമായ 57ല്‍നിന്ന് 62 രൂപയായി വില ഉയര്‍ന്നു.
ബാങ്ക്, ഓട്ടോ, മീഡിയ, മെറ്റല്‍, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ നേട്ടത്തിലും എഫ്എംസിജി, ഐടി സൂചികകള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സെന്‍സെക്സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, സണ്‍ ഫാര്‍മ, എന്‍ടിപിസി തുടങ്ങിയവയാണ് നേട്ടത്തില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha