ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 287 പോയന്റ് ഉയര്‍ന്ന് 54,340ലും നിഫ്റ്റി 88 പോയന്റ് നേട്ടത്തില്‍ 16,213ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 16,200ന് മുകളിലെത്തി. സെന്‍സെക്സ് 287 പോയന്റ് ഉയര്‍ന്ന് 54,340ലും നിഫ്റ്റി 88 പോയന്റ് നേട്ടത്തില്‍ 16,213ലുമാണ് വ്യാപാരം .
ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയവ നേട്ടത്തിലും ഐടി നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ 0.50ശതമാനം നേട്ടത്തിലാണ് വ്യാപാരം .
"
https://www.facebook.com/Malayalivartha