നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകൾ കൂടി, ലുലു ഗ്രൂപിന്റെ സാന്നിധ്യം ഈജിപ്റ്റിൽ വിപുലീകരിക്കുന്നു,എം.എ. യൂസുഫിലിയുടെ പുതിയ പ്രഖ്യാപനം ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി അബൂദബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍
വിവിധ രാജ്യങ്ങളിലായി വിപുലീകരിച്ചു കിടക്കുന്ന ലുലു ഗ്രൂപ് ഈജിപ്റ്റിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നു.നിലവില്‍ മൂന്ന് ഹൈപര്‍മാര്‍ക്കറ്റുകളാണ് തലസ്ഥാനമായ കെയ്റോവില്‍ ലുലുവിനുള്ളത്. ഇത് കൂടാതെ ഈജിപ്ത് സര്‍ക്കാറുമായി ചേര്‍ന്ന സംയുക്ത പദ്ധതിയുടെ ഭാഗമായി നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്.
ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി അബൂദബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലിയാണ് ഇത് വ്യക്തമാക്കിയത്. ലുലു ബഹ്റൈന്‍-ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, റീജനല്‍ ഡയറക്ടര്‍ ഹുസേഫ ഖുറേഷി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ യിലെത്തിയതായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം.സംയുക്ത പദ്ധതിയുടെ ഭാഗമായുള്ള ഹൈപര്മാര്ക്കറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
2023 രണ്ടാം പാദത്തില്‍ ഹൈപര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. പിരമിഡ് നഗരമായ ഗിസയില്‍ ഉള്‍പ്പെടെ പുതിയ ഹൈപര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. ഈജിപ്തിലെ ഇ-കോമേഴ്സ് പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്നും യൂസുഫലി പ്രധാനമന്ത്രിയെ അറിയിച്ചു.
https://www.facebook.com/Malayalivartha