ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 171 പോയന്റ് താഴ്ന്ന് 55,210ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 16,463ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 171 പോയന്റ് താഴ്ന്ന് 55,210ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 16,463ലുമാണ് വ്യാപാരം.
നിഫ്റ്റി 16,500ന് താഴെയെത്തി. യുഎസ് സൂചികകള്‍ നഷ്ടത്തിലയാതിനെതുടര്‍ന്ന് ഏഷ്യന്‍ സൂചികകളിലും നഷ്ടം പ്രകടമായി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, എന്‍ടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി സൂചികകളാണ് നഷ്ടത്തില്‍. ഐടി, മീഡിയ, പൊതുമേഖല ബാങ്ക് സൂചികകള്‍ നേട്ടത്തിലുമാണ്.
വിദേശ നിക്ഷേപകര്‍ 1,930.16 കോടി രൂപയുടെ ഓഹരികളാണ് വ്യാഴാഴ്ച വിറ്റൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാകട്ടെ 984.11 കോടി രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
" f
https://www.facebook.com/Malayalivartha