ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 500 പോയന്റ് ഉയര്‍ന്ന് 56,320ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തില്‍ 16,780ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 500 പോയന്റ് ഉയര്‍ന്ന് 56,320ലും നിഫ്റ്റി 150 പോയന്റ് നേട്ടത്തില്‍ 16,780ലുമാണ് വ്യാപാരം. യുഎസ് സൂചികകളിലെ ആശ്വാസ റാലിയാണ് രാജ്യത്തെ വിപണിയില്‍ പ്രതിഫലിച്ചത്.
എച്ച്സിഎല്‍ ടെക്, വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ടിസിഎസ്, റിലയന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. യുഎസ് ഓഹരികളിലെ മുന്നേറ്റം പ്രധാനമായും പ്രതിഫലിച്ചത് രാജ്യത്തെ ഐടി സെക്ടറിലാണ്. നിഫ്റ്റി ഐടി സൂചിക രണ്ടുശതമാനത്തോളം ഉയര്‍ന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച 451.82 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 130.63 കോടി രൂപ നിക്ഷേപം നടത്തുകയുംചെയ്തു.
നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ, മിഡ്ക്യാപ് സ്മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം .
https://www.facebook.com/Malayalivartha