ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 500 പോയന്റ് താഴ്ന്ന് 55,167ലും നിഫ്റ്റി 150 പോയന്റ് നഷ്ടത്തില്‍ 16,420ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 500 പോയന്റ് താഴ്ന്ന് 55,167ലും നിഫ്റ്റി 150 പോയന്റ് നഷ്ടത്തില്‍ 16,420ലുമാണ് വ്യാപാരം.
ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ആഗോള സൂചികകളിലെ നഷ്ടവും വരാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാ നയ പ്രഖ്യാപനവുമൊക്കെയാണ് സൂചികളെ ബാധിച്ചത്. കഴിഞ്ഞ ദിവസം 2,397.65 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങി എല്ലാ സെക്ടറല്‍ സൂചികകളിലും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം.
"
https://www.facebook.com/Malayalivartha