വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 50 പോയന്റ് ഉയര്‍ന്ന് 55,150ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 16,400ലുമാണ് വ്യാപാരം
വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. റിപ്പോ നിരക്കില്‍ 0.25-0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സെന്‍സെക്സ് 50 പോയന്റ് ഉയര്‍ന്ന് 55,150ലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 16,400ലുമാണ് വ്യാപാരം .
നിഫ്റ്റി ബാങ്ക്, ധനകാര്യം, മെറ്റല്‍, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ നേട്ടത്തിലാണ്. ഓട്ടോ, എഫ്എംസിജി, ഐടി സൂചികകള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. മാരുതി സുസുകി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
" f
https://www.facebook.com/Malayalivartha