റിപ്പോ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് ... പുതിയ റിപ്പോ നിരക്ക് 4.90 ശതമാനം, വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടിയേക്കും, നടപടി പണപ്പെരുപ്പം കുറയ്ക്കാനെന്ന് ആര്‍ബിഐ
റിപ്പോ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് ... പുതിയ റിപ്പോ നിരക്ക് 4.90 ശതമാനം, വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടിയേക്കും, നടപടി പണപ്പെരുപ്പം കുറയ്ക്കാനെന്ന് ആര്‍ബിഐ.
തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി. മെയിലെ അസാധാരണ യോഗത്തില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 0.50ശതമാനം വര്‍ധന നിലവില്‍വന്നതോടെ റിപ്പോ നിരക്ക് 4.90ശതമാനമായി.
കോവിഡിനെതുടര്‍ന്ന് സ്വീകരിച്ച ഉദാരനയം പിന്‍വലിക്കാന്‍ സമയമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനവും ആര്‍ബിഐ ഉയര്‍ത്തി.
5.7ശതമാനത്തില്‍നിന്ന് 6.7ശതമാനമായാണ് വര്‍ധിപ്പിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി.
പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ 0.25ശതമാനം മുതല്‍ 0.50ശതമാനംവരെ നിരക്കുവര്‍ധിപ്പിച്ചേക്കാമെന്ന് വിദഗ്ധര്‍ വിലിയിരുത്തിയിരുന്നു.
ഇതോടെ അഞ്ച് ആഴ്ചക്കിടെ രണ്ടാംതവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha