ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 747 പോയന്റ് നഷ്ടത്തില്‍ 54,573ലും നിഫ്റ്റി 215 പോയന്റ് താഴ്ന്ന് 16,262ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 747 പോയന്റ് നഷ്ടത്തില്‍ 54,573ലും നിഫ്റ്റി 215 പോയന്റ് താഴ്ന്ന് 16,262ലുമാണ് വ്യാപാരം . വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ കനത്ത നഷ്ടം.
സെന്‍സെക്സിന് ഒരുശതമാനം നഷ്ടമായി. നിഫ്റ്റിയാകട്ടെ 16,300ന് താഴെയെത്തി. പണപ്പെരുപ്പ ഭീതിയാണ് ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചത്. യുഎസിലെ മെയ് മാസത്തെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് തകര്‍ച്ച.
നിഫ്റ്റി മെറ്റല്‍, ഐടി, ബാങ്ക്, ധനകാര്യം, ഫാര്‍മ സൂചികകളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സമോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വിപ്രോ, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha