ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 1507 പോയന്റ് തകര്‍ന്ന് 52,791ലും നിഫ്റ്റി 431 പോയന്റ് നഷ്ടത്തില്‍ 15,769ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ കനത്ത നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 1507 പോയന്റ് തകര്‍ന്ന് 52,791ലും നിഫ്റ്റി 431 പോയന്റ് നഷ്ടത്തില്‍ 15,769ലുമാണ് വ്യാപാരം .
സെന്‍സെക്സിന് രണ്ടുശതമാനത്തോളം നഷ്ടമായി. നിഫ്റ്റിയാകട്ടെ 15,800 നിലവാരത്തിലേയ്ക്കുതാഴുകയുംചെയ്തു. യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിച്ചതാണ് വിപണിയെ ബാധിച്ചത്.
യുഎസ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി(എഫ്ഒഎംസി)യുടെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ജൂണ്‍ 15നാണ് സമതി തീരുമാനം പുറത്തുവിടുക. അരശതമാനമെങ്കിലും നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍.
സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക് 2.88ശതമാനവും ധനകാര്യം 2.85ശതമാനവും ഐടി 2.60ശതമാനവും നഷ്ടത്തിലാണ്. പൊതുമേഖല-സ്വകാര്യ ബാങ്ക് സൂചികകള്‍ മൂന്നുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 2.5ശതമാനത്തിലേറെയാണ് നഷ്ടം.
ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, കൊട്ക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, അദാനി പോര്‍ട്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.
"
https://www.facebook.com/Malayalivartha