രൂപയ്ക്ക് തിരിച്ചടി.... ഡോളറുമായുള്ള വിനിമയത്തില്‍ റിക്കാര്‍ഡ് താഴ്ചയിലേക്ക് വീണ് വീണ്ടും രൂപ
രൂപയ്ക്ക് തിരിച്ചടി.... ഡോളറുമായുള്ള വിനിമയത്തില്‍ റിക്കാര്‍ഡ് താഴ്ചയിലേക്ക് വീണ് വീണ്ടും രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ റിക്കാര്‍ഡ് താഴ്ചയിലേക്ക് വീണ് വീണ്ടും രൂപ. ഒരു ഡോളറിനെതിരേ 36 പൈസ താണ് 78.29 ലെത്തിയതോടെയാണു രൂപ ഇടിവിന്റെ പുതുറിക്കാര്‍ഡ് കുറിച്ചത്.
ഇന്ത്യന്‍ ഓഹരിവിപണി തകര്‍ച്ചയിലേക്കു പോയതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണു രൂപയ്ക്ക് തിരിച്ചടിയായത്. യുക്രെയ്ന്‍- റഷ്യ യുദ്ധത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നു വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും ക്രൂഡ് വില കയറുന്നതും കുറച്ചുനാളുകളായി രൂപയ്ക്കു വലിയ പ്രതിസന്ധിയേറെയുണ്ടാക്കുന്നുണ്ട്.
അതേസമയം തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ രൂപയുടെ വിനിമയ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 78.20ലേയ്ക്കാണ് ഇടിഞ്ഞത്. ജനുവരി മുതല്‍ അഞ്ചുശതമാനമാണ് തകര്‍ച്ച നേരിട്ടത്. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 78 രൂപയ്ക്കമുകളില്‍ ചെലവഴിക്കേണ്ട സ്ഥിതിയായി. രാജ്യത്തെ ഓഹരി, ഡെറ്റ് വിപണികളില്‍നിന്ന് വന്‍തോതിലാണ് വിദേശ നിക്ഷേപം പുറത്തേയ്ക്കു പോകുന്നത്
. ദിനംപ്രതിയെന്നോണമാണ് വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍. ജനുവരി മുതല്‍ 1.87 ലക്ഷം കോടി രൂപ വിദേശ നിക്ഷേപകര്‍ കൊണ്ടുപോയി.രാജ്യത്തെ പ്രധാന ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ജനുവരി മുതല്‍ ഇതുവരെ 10ശതമാനം ഇടിവ് നേരിട്ടു. വിദേശ നിക്ഷേപം പിന്‍വലിക്കല്‍ തുടരുകയാണെങ്കില്‍ വിനിമയ നിരക്ക് ഇനിയും ഇടിയാനാണ് സാധ്യതയേറെയുള്ളത്.
"
https://www.facebook.com/Malayalivartha