ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം .... സെന്‍സെക്സ് 200 പോയന്റ് താഴ്ന്ന് 52,677ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 15,730ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം .... സെന്‍സെക്സ് 200 പോയന്റ് താഴ്ന്ന് 52,677ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 15,730ലുമാണ് വ്യാപാരം
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ധനകാര്യം, ഐടി, റിയാല്‍റ്റി തുടങ്ങിയവയാണ് നഷ്ടത്തില്‍. മെറ്റല്‍, മീഡിയ, ഫാര്‍മ സൂചികകള്‍ നേട്ടത്തിലുമാണ്.
ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസിലെ വിലക്കയറ്റം 40 വര്‍ഷത്തെ ഉയരത്തിലെത്തിയതിനാല്‍ മുക്കാല്‍ശതമാനമെങ്കിലും നിരക്കുയര്‍ത്തിയേക്കുമെന്ന ആശങ്ക വിപണിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈയാഴ്ചയിലെ യോഗത്തില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കും.
ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ടത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
ഡോളറിനെതിരെ രൂപയുടെ മൂല്യം 78.03 നിലവാരത്തിലാണ്. വിദേശ നിക്ഷേപകര്‍ 4,164.01 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 2,814.50 കോടിയുടെ നിക്ഷേപം നടത്തുകയുംചെയ്തു.
അതേസമയം, രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.04ശതമാനമായി കുറഞ്ഞത് ആശ്വസിക്കാന്‍ വകനല്‍കുന്നുണ്ട്.
" f
https://www.facebook.com/Malayalivartha