ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 60 പോയന്റ് ഉയര്‍ന്ന് 52,743ലും നിഫ്റ്റി 22 പോയന്റ് നേട്ടത്തില്‍ 15,764ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 60 പോയന്റ് ഉയര്‍ന്ന് 52,743ലും നിഫ്റ്റി 22 പോയന്റ് നേട്ടത്തില്‍ 15,764ലിലുമാണ് വ്യാപാരം
ആഗോള വിപണികളിലാകട്ടെ സമ്മിശ്ര പ്രതികരണമാണ്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം ഇന്ന് വൈകീട്ടാണ് പുറത്തുവരിക. മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ, ഓട്ടോ, ഐടി, ഫാര്‍മ തുടങ്ങിയവ നേട്ടത്തിലാണ്. മെറ്റല്‍, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ് സുചികകള്‍ നഷ്ടത്തിലും. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ 0.50ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha