ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 556 പോയന്റ് ഉയര്‍ന്ന് 53,013ലും നിഫ്റ്റി 133 പോയന്റ് നേട്ടത്തില്‍ 15,825ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... പ്രതീക്ഷിച്ചതു പോലെയുള്ള നിരക്കു വര്‍ധന പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് യുഎസ് സൂചികകള്‍ മുന്നേറ്റം നടത്തിയത്.
യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കില്‍ 0.75ശതമാനമാണ് വര്‍ധന പ്രഖ്യാപിച്ചത്. 1994നുശേഷം ഇതാദ്യമായാണ് ഇത്രയും വര്‍ധന ഒറ്റയടിക്ക് പ്രഖ്യാപിക്കുന്നത്.
സെന്‍സെക്സ് 556 പോയന്റ് ഉയര്‍ന്ന് 53,013ലും നിഫ്റ്റി 133 പോയന്റ് നേട്ടത്തില്‍ 15,825ലുമാണ് വ്യാപാരം ആരംഭിച്ചത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്.
ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ഇന്‍ഫോസിസ്, ടൈറ്റാന്‍, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha