ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.....സെന്‍സെക്സ് 400 പോയന്റ് നഷ്ടത്തില്‍ 51,081ലും നിഫ്റ്റി 117 പോയന്റ് താഴ്ന്ന് 15,240ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.....സെന്‍സെക്സ് 400 പോയന്റ് നഷ്ടത്തില്‍ 51,081ലും നിഫ്റ്റി 117 പോയന്റ് താഴ്ന്ന് 15,240ലുമാണ് വ്യാപാരം.
യുഎസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടങ്ങിയ കേന്ദ്ര ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തിയതിന്റെ തിരിച്ചടി തുടരുന്നു. എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ നിന്ന് വിറ്റൊഴിയല്‍ തുടരുന്നു. 3257.65 കോടി രൂപയുടെ ഓഹരികളാണ് വ്യാഴാഴ്ച ഇവര്‍ കയ്യൊഴിഞ്ഞത്. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,929.14 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകളെല്ലാം നഷ്ടത്തിലാണ്. മെറ്റല്‍ സൂചികമാത്രമാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha