ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 712 പോയന്റ് നേട്ടത്തില്‍ 53,438ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,913ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 712 പോയന്റ് നേട്ടത്തില്‍ 53,438ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,913ലുമാണ് വ്യാപാരം.
യുഎസ്, ഏഷ്യന്‍ വിപണികളിലെ മുന്നേറ്റം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,900ന് മുകളിലെത്തി. സെന്‍സെക്സ് 712 പോയന്റ് നേട്ടത്തില്‍ 53,438ലും നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,913ലുമാണ് വ്യാപാരം നടക്കുന്നത്.
യുഎസ് സൂചികകളായ എസ്ആന്‍ഡ്പിയും നാസ്ദാക്കും മൂന്നുശതമാനത്തിലേറെ നേട്ടമാണ് കഴിഞ്ഞ വ്യാപാരദിനത്തില്‍ നേടിയത്. ഓരോ തിരുത്തലിനു പിന്നാലെ മികച്ച മുന്നേറ്റമാണ് വിപണികളില്‍ പ്രകടമാകുന്നത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി രണ്ടുശതമാനത്തിലേറെ നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ, ധനകാര്യം, റിയാല്‍റ്റി, മെറ്റല്‍ സൂചികകളാകട്ടെ ഒരുശതമാനത്തിലേറെ ഉയര്‍ന്നു.
ബിഎസ്ഇ മിഡ്ക്യാ, സ്മോള്‍ ക്യാപ് സൂചികകളില്‍ 1.3ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം . ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, വിപ്രോ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha