ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 12.15 ശതമാനം വര്‍ധന
സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 12.15 ശതമാനം വര്‍ധന. 3,398 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3,030 കോടി രൂപയായിരുന്നു.
കമ്പനിയുടെ വരുമാനം 8.9 ശതമാനം ഉയര്‍ന്ന് 15,635 കോടിയുമായി. ഡോളര്‍ വരുമാനത്തില്‍ 6.9 ശതമാനമാണ് വര്‍ധനവുണ്ടായത്. അതേസമയം, യു.എസില്‍നിന്നുള്ള വരുമാനം 7.9 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി കുറയുകയും ചെയ്തു.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ രാജീവ് ബെന്‍സാല്‍ പെട്ടെന്ന് രാജിവെച്ചത് ഓഹരി വിലയില്‍ ഇടിവുണ്ടാക്കി. മാനേജിങ് ഡയറക്ടറായ രംഗനാഥിനെ സിഎഫ്ഒ ആയി നിയമിച്ചതായി കമ്പനി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha