ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 135 പോയന്റ് ഉയര്‍ന്ന് 53,162ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 15,835ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 135 പോയന്റ് ഉയര്‍ന്ന് 53,162ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 15,835ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബജാജ് ഓട്ടോ, സിപ്ല, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഐടി, മീഡിയ, ഫാര്‍മ, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ നേട്ടത്തിലാണ്. ഓട്ടോ സൂചിക നേരിയ നഷ്ടത്തിലും. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും 0.6ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യന്‍ സൂചികകള്‍ ഉള്‍പ്പടെയുള്ള ആഗോള വിപണികളില്‍ നേട്ടമില്ലെങ്കിലും രാജ്യത്തെ സൂചികകളില്‍ മുന്നേറ്റം പ്രകടമാണ്.
"
https://www.facebook.com/Malayalivartha