ഓഹരി സൂചികകളില്‍ നഷ്ടം... സെന്‍സെക്സ് 373 പോയന്റ് താഴ്ന്ന് 52,645ലും നിഫ്റ്റി 120 പോയന്റ് നഷ്ടത്തില്‍ 15,659ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടം. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോളതലത്തിലെ മാന്ദ്യഭീതിയാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 373 പോയന്റ് താഴ്ന്ന് 52,645ലും നിഫ്റ്റി 120 പോയന്റ് നഷ്ടത്തില്‍ 15,659ലുമാണ് വ്യാപാരം ആരംഭിച്ചത്.
2022ലെ ആദ്യപകുതിയില്‍ എസ്ആന്‍പി സൂചിക 21 ശതമാനമാണ് തിരുത്തല്‍ നേരിട്ടത്. 1970നുശേഷമുള്ള മോശം സാഹചര്യമാണ് യുഎസ് സൂചികകള്‍ നേരിട്ടത്. അതേസമയം, നിഫ്റ്റിയിലുണ്ടായ തകര്‍ച്ച ഒമ്പതുശതമാനംമാത്രവുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലാകട്ടെ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. സിപ്ല, ടെക് മഹീന്ദ്ര, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha