ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 118 പോയന്റ് ഉയര്‍ന്ന് 53,026ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 15,784ലിലാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 118 പോയന്റ് ഉയര്‍ന്ന് 53,026ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 15,784ലിലാണ് വ്യാപാരം ആരംഭിച്ചത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ശ്രീ സിമെന്റ്സ്, സണ്‍ ഫാര്‍മ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മെറ്റല്‍, ഐടി, എനര്‍ജി ഓഹരികളില്‍ സമ്മര്‍ദം പ്രകടമാണ്. മെറ്റല്‍ സൂചിക തുടക്കത്തില്‍തന്നെ രണ്ടുശതമാനത്തോളം നഷ്ടത്തിലാണ്.
നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക അരശതമാനത്തോളം നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha