ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 252 പോയന്റ് ഉയര്‍ന്ന് 53,487ലും നിഫ്റ്റി 77 പോയന്റ് നേട്ടത്തില്‍ 15,912ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 252 പോയന്റ് ഉയര്‍ന്ന് 53,487ലും നിഫ്റ്റി 77 പോയന്റ് നേട്ടത്തില്‍ 15,912ലുമാണ് വ്യാപാരം
നിഫ്റ്റി 15,900ന് മുകളിലെത്തി. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐടിസി, നെസ് ലെ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി ഉള്‍പ്പടെ മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍നിന്ന് പിന്മാറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസം 2,149.56 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ നിക്ഷേപകരാകട്ടെ 1,688.39 കോടി രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 0.7ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha