ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 282 പോയന്റ് ഉയര്‍ന്ന് 53,416ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 15,872ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 282 പോയന്റ് ഉയര്‍ന്ന് 53,416ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 15,872ലുമാണ് വ്യാപാരം ആരംഭിച്ചത്.
അസംസ്‌കൃത എണ്ണ, മെറ്റല്‍ ഉള്‍പ്പടെയുള്ള ഉത്പന്ന വിലയില്‍ ഇടിവുണ്ടായതാണ് വിപണി നേട്ടമാക്കിയത്. ഇതുവരെ വിറ്റൊഴിഞ്ഞുകൊണ്ടിരുന്ന വിദേശ നിക്ഷേപകര്‍ തിരിച്ചുവരുമോയെന്നാണ് നിക്ഷേപ ലോകം ഉറ്റുനോക്കുന്നത്.
നിഫ്റ്റി ഐടി, ഓട്ടോ, ബാങ്ക് ഉള്‍പ്പടെയുള്ള മിക്കവാറും സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അരശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യന്‍ പെയിന്റ്സ്, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha