ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 462 പോയന്റ് നേട്ടത്തില്‍ 54,213ലും നിഫ്റ്റി 134 പോയന്റ് ഉയര്‍ന്ന് 16,124ലിലുമാണ് വ്യാപാരം ആരംഭിച്ചത്
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 16,100ന് മുകളിലെത്തി. അസംസ്കൃത എണ്ണവിലയില്‍ കുറവുണ്ടായതും ആഗോള വിപണികളിലെ നേട്ടവുമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
സെന്‍സെക്സ് 462 പോയന്റ് നേട്ടത്തില്‍ 54,213ലും നിഫ്റ്റി 134 പോയന്റ് ഉയര്‍ന്ന് 16,124ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചകളാകട്ടെ 0.8ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, ഐടി, റിയാല്‍റ്റി തുടങ്ങി എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha