ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 300 പോയന്റ് ഉയര്‍ന്ന് 54,527ലും നിഫ്റ്റി 90 പോയന്റ് നേട്ടത്തില്‍ 16,222ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 300 പോയന്റ് ഉയര്‍ന്ന് 54,527ലും നിഫ്റ്റി 90 പോയന്റ് നേട്ടത്തില്‍ 16,222ലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോളതലത്തില്‍ ഉത്പന്ന വിലകളിലുണ്ടാകുന്ന കുറവാണ് വിപണികള്‍ നേട്ടമാക്കിയത്. പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകുന്നതോടെ നിരക്ക് വര്‍ധനവില്‍നിന്ന് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വിട്ടുനിന്നേക്കുമെന്ന സൂചനയാണ് വിപണിയെ സ്വാധീനിച്ചത്. മഹീന്ദ്ര ആന്‍ഡ് മീഹന്ദ്ര, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ടൈറ്റാന്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം തുടങ്ങിയവ നേട്ടത്തിലാണ്. മെറ്റല്‍ സൂചിക നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സുകകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha