ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 269 പോയന്റ് താഴ്ന്ന് 54,212ലും നിഫ്റ്റി 83 പോയന്റ് നഷ്ടത്തില്‍ 16,137ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 269 പോയന്റ് താഴ്ന്ന് 54,212ലും നിഫ്റ്റി 83 പോയന്റ് നഷ്ടത്തില്‍ 16,137ലുമാണ് വ്യാപാരം.
ഐടിസി, എച്ച്ഡിഎഫ്സി, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് കഴിഞ്ഞയാഴ്ച വിപണി നേട്ടമാക്കിയത്. ഡിമാന്‍ഡില്‍ കുറവുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, എഫ്എംസിജി, ഫാര്‍മ ഒഴികെയുള്ളവ നേട്ടത്തിലാണ്. വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ പ്രവര്‍ത്തനഫലങ്ങളാകും വരുംദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുക.
https://www.facebook.com/Malayalivartha