പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി.... രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 96.72 രൂപയും ഡീസല്‍ വില 89.62 രൂപയും., തിരുവനന്തപുരത്ത് പെട്രോള്‍ വില 107.71 രൂപ
പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി. ഇന്നും രാജ്യത്തെ എണ്ണവിലയില്‍ മാറ്റമില്ല. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 96.72 രൂപയും ഡീസല്‍ വില 89.62 രൂപയുമാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111.35 രൂപയും ഡീസലിന് 97.28 രൂപയുമാണ് വില.
ചെന്നൈയില്‍ പെട്രോള്‍, ഡീസല്‍ നിരക്ക് സ്ഥിരമാണ്. ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ 102.63 രൂപയ്ക്കും ഡീസല്‍ 94.24 രൂപയ്ക്കും ലഭ്യമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ 106.03 രൂപയ്ക്കും ഡീസല്‍ 92.76 രൂപയ്ക്കും വില്‍ക്കുന്നു.
യുപിയിലെ ലഖ്‌നൗവില്‍ പെട്രോളിന് 96.57 രൂപയും ഡീസല്‍ 89.76 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.71 രൂപയും ഡീസല്‍ വില 96.52 രൂപയുമാണ്. പട്‌നയില്‍ പെട്രോളിന് 107.24 രൂപയും ഡീസല്‍ വില 94.04 രൂപയുമാണ്. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോള്‍ 113.65 രൂപയ്ക്കും ഡീസല്‍ 98.39 രൂപയ്ക്കും ലഭ്യമാണ്. ജയ്പൂരില്‍ പെട്രോള്‍ 108.48 രൂപയ്ക്കും ഡീസല്‍ 93.72 രൂപയ്ക്കും വില്‍ക്കുന്നു. ഗുരുഗ്രാമില്‍ പെട്രോള്‍ 97.18 രൂപയ്ക്കും ഡീസല്‍ 90.05 രൂപയ്ക്കും വില്‍ക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ അടിസ്ഥാനത്തില്‍, എണ്ണ വിപണന കമ്പനികള്‍ എല്ലാ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില അവലോകനം ചെയ്ത് വില നിശ്ചയിക്കുന്നു.
"
https://www.facebook.com/Malayalivartha