ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 304 പോയന്റ് നഷ്ടത്തില്‍ 54,090ലും നിഫ്റ്റി 101 പോയന്റ് താഴ്ന്ന് 16,115ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 304 പോയന്റ് നഷ്ടത്തില്‍ 54,090ലും നിഫ്റ്റി 101 പോയന്റ് താഴ്ന്ന് 16,115ലുമാണ് വ്യാപാരം .
ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. നിഫ്റ്റി 16,100 നിലവാരത്തിലെത്തി. ഡോളറിന്റെ മുന്നേറ്റമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്. ടിസിഎസിന്റെ പ്രവര്‍ത്തന ഫലത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാകാതിരുന്നതിനെതുടര്‍ന്ന് ഐടി സൂചിക ദുര്‍ബലമായി.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. കോള്‍ ഇന്ത്യ, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ അരശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ സൂചികകളും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha