ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 219 പോയന്റ് ഉയര്‍ന്ന് 54,106ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 16,119ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 16,100ന് മുകളിലെത്തി. സെന്‍സെക്സ് 219 പോയന്റ് ഉയര്‍ന്ന് 54,106ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 16,119ലുമാണ് വ്യാപാരം ആരംഭിച്ചത്.
റിട്ടെയില്‍ പണപ്പെരുപ്പത്തില്‍ കുറവുണ്ടായതാണ് വിപണി നേട്ടമാക്കിയത്. ജൂണില്‍ 7.01 ശതമാനമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, എഫ്എംസിജി, ഐടി, മെറ്റല്‍, മീഡിയ, ഫാര്‍മ ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha