ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 280 പോയന്റ് ഉയര്‍ന്ന് 53,696ലും നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 16,023ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം...സെന്‍സെക്സ് 280 പോയന്റ് ഉയര്‍ന്ന് 53,696ലും നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 16,023ലുമാണ് വ്യാപാരം.
നിഫ്റ്റി വീണ്ടും 16000ന് മുകളിലെത്തി. ആഗോളതലത്തില്‍ ഉത്പന്ന വിലകളില്‍ കുറവുണ്ടായതാണ് വിപണിക്ക് കരുത്തായത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്. എഫ്എംസിജി, ഐടി, മീഡിയ, ഓട്ടോ, റിയാല്‍റ്റി ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.50ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇതുവരെ അറ്റവില്പനക്കാരായിരുന്ന വിദേശ നിക്ഷേപകര്‍ ഏറെക്കാലത്തിനുശേഷം രാജ്യത്തെ ഓഹരി വിപണിയില്‍ 309.06 കോടി രൂപയുടെ നിക്ഷേപം നടത്തി. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 556.40 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിയുകയും ചെയ്തു.
അതേസമയം എച്ച്സിഎല്‍ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha