ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 446 പോയന്റ് ഉയര്‍ന്ന് 54,206ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തില്‍ 16,188ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 446 പോയന്റ് ഉയര്‍ന്ന് 54,206ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തില്‍ 16,188ലുമാണ് വ്യാപാരം
. യുഎസ്, ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, എഫ്എംസിജി, ഐടി, മീഡിയ, മെറ്റല്‍ തുടങ്ങി മിക്കവാറും സൂചികകള്‍ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha