രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച.. ഡോളര്‍ നിരക്ക് എണ്‍പതിലെത്തി
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച.. ഡോളറുമായുളള വിനിമയ നിരക്ക് ആദ്യമായി എണ്‍പതിലെത്തി. രാവിലെ 79.98 രൂപയിലാണ് വിനിമയം ആരംഭിച്ചതെങ്കിലും നിമിഷങ്ങള്‍ക്കുളളില്‍ 80.0125 ആയി.
ഇന്നലെയും ഒരുഘട്ടത്തില്‍ ഡോളര്‍ നിരക്ക് എണ്‍പത് രൂപയിലെത്തിയിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ഇടപെടല്‍ കാരണം രാജ്യാന്തരതലത്തില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.
അതേസമയം 2014 മുതല്‍ ഡോളറുമായുളള രൂപയുടെ വിനിമയനിരക്ക് താഴേക്കാണ്. 2014 ല്‍ ഒരു ഡോളറിന് 63.33 രൂപ ആയിരുന്നു മൂല്യം ഈ താഴ്ന്ന നിലയില്‍ നിന്നാണ് 8 വര്‍ഷത്തിനിടെ മൂല്യം എണ്പതിലെത്തിയത്.
"
https://www.facebook.com/Malayalivartha