തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം...
തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... അസംസ്‌കൃത എണ്ണവില സ്ഥിരതയാര്‍ജിച്ചതും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ഭീതിയുമാണ് വിപണിയെ പിടികൂടിയത്.
ടിസിഎസ്, ടൈറ്റാന്‍, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
പണപ്പെരുപ്പം ഉയര്‍ന്ന നില്‍ക്കുന്നതിനാല്‍ ഫെഡ് റിസര്‍വ് നിരക്കില്‍ 0.50-0.75ശതമാനം വര്‍ധനവരുത്താന്‍ സാധ്യതയുണ്ട്. എങ്കിലും പണപ്പെരുപ്പം താഴാനുള്ള സാധ്യത കണക്കെലെടുത്ത് വിപണി അനുകൂലമായി പ്രതികരിച്ചേക്കാം.
രാജ്യത്തെ വിപണിയിലേയ്ക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നതും അനുകൂല ഘടകമാണ്. രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യത്തില്‍ വീണ്ടും നേരിയ ഇടിവുണ്ടായി.
ഡോളറിനെതിരെ 80 നിലവാരത്തിന് മുകളില്‍തന്നെയാണ് ഇപ്പോഴും. ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha