ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 248 പോയന്റ് ഉയര്‍ന്ന് 55,930ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 16,679ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 248 പോയന്റ് ഉയര്‍ന്ന് 55,930ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 16,679ലുമാണ് വ്യാപാരം ആരംഭിച്ചത്
വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയിലേയ്ക്ക് തിരിച്ചെത്തിയത് സൂചികകള്‍ നേട്ടമാക്കി. റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനഫലങ്ങളിലെ പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിച്ചു.
ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, കര്‍ണാടക ബാങ്ക് തുടങ്ങിയ കമ്പനികളാണ് പ്രവര്‍ത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.
യുപിഎല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഇന്‍ഫോസിസ്, ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha