ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 254 പോയന്റ് നഷ്ടത്തില്‍ 55,511ലും നിഫ്റ്റി 75 പോയന്റ് താഴ്ന്ന് 16,555ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 254 പോയന്റ് നഷ്ടത്തില്‍ 55,511ലും നിഫ്റ്റി 75 പോയന്റ് താഴ്ന്ന് 16,555ലുമാണ് വ്യാപാരം .
നേരത്തെ പ്രതീക്ഷിച്ചിരുന്ന ഒരുശതമാനം നിരക്കുവര്‍ധനയില്‍ നേരിയതോതില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ആഗോളതലത്തില്‍ വിപണികള്‍ സമ്മര്‍ദത്തിലാണ്.
എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, വിപ്രോ, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, ഐടി ഉള്‍പ്പടെയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ 03ശതമാനത്തോളം നേട്ടത്തിലുമാണ്.
ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
https://www.facebook.com/Malayalivartha