ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 78 പോയന്റ് താഴ്ന്ന് 55,190ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തില്‍ 16,452ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 78 പോയന്റ് താഴ്ന്ന് 55,190ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തില്‍ 16,452ലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. യുഎസ് കേന്ദ്ര ബാങ്കിന്റെ നിരക്കുയര്‍ത്തല്‍ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് നിക്ഷേപലോകം.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, എഫ്എംസിജി, മെറ്റല്‍ സൂചികകളാണ് രാവിലത്തെ വ്യാപാരത്തില്‍ നഷ്ടത്തിലുള്ളത്. ഐടി, മീഡിയ സൂചികകള്‍ നേട്ടത്തിലുമാണ്.
എല്‍ആന്‍ഡ്ടി, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha