ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 252 പോയന്റ് നേട്ടത്തില്‍ 57,825ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 17,235ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 252 പോയന്റ് നേട്ടത്തില്‍ 57,825ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 17,235ലുമാണ് വ്യാപാരം. നിഫ്റ്റി 17,200 കടന്നു.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും വിപണിക്ക് നേട്ടമായി. ഇതുവരെ അറ്റവില്‍പ്പനക്കാരായിരുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ജൂലായില്‍ 5000 കോടി രൂപയുടെ നിക്ഷേപംനടത്തി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ്, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഐടിസി, യുപിഐ, അരവിന്ദ്, ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ബാര്‍ബിക്യൂ നേഷന്‍, കാസ്ട്രോള്‍ ഇന്ത്യ തുടങ്ങിയ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്
സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍ കമ്പനി, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha