ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് ഉയര്‍ന്ന് 58,684ലിലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,479ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് ഉയര്‍ന്ന് 58,684ലിലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,479ലുമാണ് വ്യാപാരം . നിഫ്റ്റി 17,400 പിന്നിട്ടു.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്.
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ്, ഒഎന്‍ജിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മീഡിയ തുടങ്ങിയവ നേട്ടത്തിലാണ്. റിയാല്‍റ്റി നഷ്ടത്തിലുമാണ്.
വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 765.17 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 518.42 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. ആഗോള വിപണിയിലെ നേട്ടവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരുവുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തിയത്.
"
https://www.facebook.com/Malayalivartha