റിപ്പോ നിരക്ക് കൂട്ടി റിസര്‍വ്വ് ബാങ്ക്.. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ത്തി, പലിശനിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയേക്കും
റിപ്പോ നിരക്ക് കൂട്ടി റിസര്‍വ്വ് ബാങ്ക്.. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ത്തി, പലിശനിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയേക്കും. തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി. ഇത്തവണ 0.50ശതമാനം വര്‍ദ്ധിപ്പിച്ചതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി മാറി.
ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വര്‍ധനയ്ക്കുപിന്നില്‍. മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.
രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്.
ആര്‍ബിഐയുടെ പ്രഖ്യാപനംവരുന്നതിനു മുമ്പേ ബങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തിതുടങ്ങിയിരുന്നു. റിപ്പോ അരശതമാനം കൂട്ടിയതോടെ കോവിഡിനുമുമ്പുള്ള നിരക്കിലെത്തി. കോവിഡിനു തൊട്ടുമുമ്പ് റിപ്പോ നിരക്ക് 5.15ശതമാനമായിരുന്നു.
"
https://www.facebook.com/Malayalivartha