ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 58,299ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 17,400ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 58,299ലിലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 17,400ലുമാണ് വ്യാപാരം.ആര്‍ബിഐയുടെ നിരക്ക് വര്‍ധനയുക്കുശേഷം വിപണിയില്‍ കാര്യമായ നേട്ടമുണ്ടായിട്ടില്ല.
ദുര്‍ബലമായ ആഗോള സാഹചര്യവും വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമായി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐടിസി, എച്ച്ഡിഎഫ്സി, നെസ് ലെ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഏഷ്യ-പസഫിക്കിലെ പ്രധാന വിപണികളെല്ലാം നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കിയും കൊറിയയുടെ കോസ്പിയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 1,605.81 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 495.94 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയുംചെയ്തു.
"
https://www.facebook.com/Malayalivartha