നേട്ടമില്ലാതെ സൂചികകള്‍... സെന്‍സെക്സ് 10 പോയിന്റ് ഉയര്‍ന്ന് 58,863ലും നിഫ്റ്റി എട്ട് പോയിന്റ് നേട്ടത്തില്‍ 17,533ലുമാണ് വ്യാപാരം
നേട്ടമില്ലാതെ സൂചികകള്‍... സെന്‍സെക്സ് 10 പോയിന്റ് ഉയര്‍ന്ന് 58,863ലും നിഫ്റ്റി എട്ട് പോയിന്റ് നേട്ടത്തില്‍ 17,533ലുമാണ് വ്യാപാരം
യുഎസിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
യുഎസ് സൂചികകളായ എസ്ആന്‍ഡ്പി, നാസ്ദാക്ക്, ഡോ ജോണ്‍സ് എന്നിവ കഴിഞ്ഞ ദിവസം നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.
നെസ് ലെ ഇന്ത്യ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ടൈറ്റാന്‍, റിലയന്‍സ്, ഐടിസി, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, എഫ്എംസിജി എന്നിവ നേട്ടത്തിലും ഐടി, റിയാല്‍റ്റി എന്നിവ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha