ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 68 പോയന്റ് താഴ്ന്ന് 59,264ലിലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തില്‍ 17,639ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 68 പോയന്റ് താഴ്ന്ന് 59,264ലിലും നിഫ്റ്റി 19 പോയന്റ് നഷ്ടത്തില്‍ 17,639ലുമാണ് വ്യാപാരം തുടങ്ങിയത്.
വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ വാങ്ങലുകാരായി തുടരുന്നു. വ്യാഴാഴ്ച 2,298.08 കോടി രൂപയുടെ നിക്ഷേപമാണ് ഇവര്‍ നടത്തിയത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 729.56 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കുകയും ചെയ്തു.
ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഒഎന്‍ജിസി, എല്‍ഐസി, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഡിവീസ് ലാബ്, അപ്പോളോ ടയേഴ്സ്, ബജാജ് ഇലക്ട്രിക്കല്‍സ്, ഫിനോലക്സ് കേബിള്‍സ് തുടങ്ങിയ കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്താക്കുന്നത്.
https://www.facebook.com/Malayalivartha