മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും
മൊബൈല്‍ഫോണ്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. വിവിധ ഘട്ടങ്ങളിലായി മിനിറ്റിന് 6 പൈസ മുതല്‍ 10 പൈസ വരെ കൂടുമെന്നാണ് സൂചന.
നിലവില്‍ 60 പൈസ മുതല്‍ 70 പൈസ വരെയുള്ള നിരക്ക് 70 മുതല്‍ 80 പൈസ വരെയായി ഉയര്‍ത്താനാണ് നീക്കം. കഴിഞ്ഞ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ നാല് ശതമാനം വരെ മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
2 ജി കേസിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയത് കേസില്‍ ഉള്‍പ്പെടാത്ത പ്രമുഖ കമ്പനികള്‍ക്ക് വന്നേട്ടമായിയിരുന്നു. മൊബൈല്‍കമ്പനികളുടെ ഏറ്റെടുക്കലും ലയനവും സംബന്ധിച്ച് പുതിയ കേന്ദ്രമാര്‍ഗരേഖ നടപ്പാകന്നതോടെ ഇപ്പോള്രംഗത്തുള്ള സേവനദാതാക്കളുടെ എണ്ണവും കുറയുമെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha