രൂപയുടെ മൂല്യത്തകര്‍ച്ച; വിശദീകരണവുമായി പ്രധാനമന്ത്രി
രാജ്യത്ത് 1991ലേതു പോലുള്ള പ്രതിസന്ധി ആവര്‍ത്തിക്കാനുള്ള സാധ്യത നിലവിലില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രൂപയുടെ മൂല്യതകര്‍ച്ചയും തുടര്‍ന്ന് ഓഹരി വിപണി കൂപ്പുകുത്തുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. 91ല്‍ വിദേശനാണ്യ നിരക്കുകള്‍ മാറ്റമില്ലാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണിക്കനുസരിച്ച് രൂപയുടെ മൂല്യം മാറിക്കൊണ്ടിരിക്കും. കൂടാതെ അന്ന് 15 ദിവസത്തേക്കുള്ള വിദേശ നാണ്യ ശേഖരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ആറേഴു മാസത്തേക്കുള്ള വിദേശനാണ്യ ശേഖരം ഉണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha