ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 298 പോയന്റ് ഉയര്‍ന്ന് 59,761ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,774ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 298 പോയന്റ് ഉയര്‍ന്ന് 59,761ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,774ലിലുമാണ് വ്യാപാരം .
നിഫ്റ്റി 17,750ന് മുകളിലെത്തി. സെന്‍സെക്സ് 298 പോയന്റ് ഉയര്‍ന്ന് 59,761ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,774ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഏഷ്യന്‍ സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ്. നിക്ഷേപകര്‍ സുരക്ഷിതമായ കറന്‍സികളില്‍ താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍ ഡോളര്‍ സൂചിക ഒരാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ് ലെ, ഏഷ്യന്‍ പെയിന്റ്സ്, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, എച്ച്ഡിഎഫ്സി, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ബാങ്ക്, ഐടി ഉള്‍പ്പടെയുള്ളവ നേട്ടത്തിലാണ്. മെറ്റല്‍ സൂചികയാണ് നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഗ്രാസിം, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടിസിഎസ്, ബിപിസിഎല്‍, സണ്‍ ഫാര്‍മ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha