ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 150 പോയന്റ് നഷ്ടത്തില്‍ 60,118ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,905ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 150 പോയന്റ് നഷ്ടത്തില്‍ 60,118ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,905ലുമാണ് വ്യാപാരം.
അസംസ്‌കൃത എണ്ണയുടെ വില ആറ് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിയശേഷം നേരിയതോതില്‍ തിരിച്ചുകയറി. ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, വിപ്രോ, ബിപിസിഎല്‍, സിപ്ല, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, ബാങ്ക് തുടങ്ങിയവയാണ് നഷ്ടത്തില്‍. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം 2,347.22 കോടിയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ മ്യൂച്വല്‍ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 510.23 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിയുകയും ചെയ്തു.
ഐടിസി, എച്ച്ഡിഎഫ്സി ലൈഫ്, ഐഷര്‍ മോട്ടോഴ്സ്, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha