ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... . സെന്‍സെക്സ് 143 പോയന്റ് താഴ്ന്ന് 58,872ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 17,530ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... . സെന്‍സെക്സ് 143 പോയന്റ് താഴ്ന്ന് 58,872ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 17,530ലുമാണ് വ്യാപാരം .
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് രാജ്യത്തെ വിപണിക്ക് കരുത്തേകുമെന്നാണ് വിലയിരുത്തുന്നത്. ആഗോളതലത്തില്‍ വളര്‍ച്ച ദുര്‍ബലമാകുമ്പോഴും ഇന്ത്യയുടെ മികവ് ഇവരെ ആകര്‍ഷിക്കുകതന്നെ ചെയ്യും. അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ഡിവീസ് ലാബ്, ടൈറ്റന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്സ്, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. അദാനി ഗ്രൂപ്പ് നിക്ഷേപം നടത്താന്‍ പദ്ധതിയിട്ടതിനെതുടര്‍ന്ന് എന്‍ഡിടിവിയുടെ ഓഹരി വില അഞ്ചുശതമാനം ഉയര്‍ന്നു.
വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 563 കോടി രൂപയുടെ ഓഹരികളില്‍ നിക്ഷേപം നടത്തി. അതേസമയം, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 215.20 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുകയുംചെയ്തു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍ സൂചികകളാണ് നഷ്ടത്തില്‍. എഫ്എംസിജി, ഐടി, ഫാര്‍മ, റിയാല്‍റ്റി സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha