ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 252 പോയന്റ് ഉയര്‍ന്ന് 59,338ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തില്‍ 17,674ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 252 പോയന്റ് ഉയര്‍ന്ന് 59,338ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തില്‍ 17,674ലിലുമാണ് വ്യാപാരം.
നിഫ്റ്റി 17,650ന് മുകളിലെത്തി. രാജ്യത്തെ സമ്പദ്ഘടനയുടെ മുന്നേറ്റവും ഡോളര്‍ കരുത്താര്‍ജിച്ചിട്ടും ഇന്ത്യയിലേയ്ക്ക് വിദേശ നിക്ഷേപം തിരിച്ചുവരുന്നതും വിപണിക്ക് അനുകൂലമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ, റിയാല്‍റ്റി, ഐടി സൂചികകളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
" f
https://www.facebook.com/Malayalivartha