തിരുവനന്തപുരം- ബാംഗ്‌ളൂര്‍ സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു
തിരുവനന്തപുരം-ബാംഗ്‌ളൂര്‍ സെക്ടറിലെ ഏക സര്‍വീസ് എയര്‍ഇന്ത്യ അവസാനിപ്പിക്കുന്നു. ഇത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കുന്നു. ഐടി പ്രൊഫഷണലുകള്‍ അടക്കം പതിനായിരങ്ങള്‍ ആശ്രയിക്കുന്ന സര്‍വീസാണ് നാളെ മുതല്‍ നിര്‍ത്തലാക്കുന്നത്. സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം.
തിരുവനന്തപുരം-ബംഗളുരു സെക്ടറിലും തിരിച്ചും ആഴ്ചയില്‍ ആറു ദിവസമുള്ള സര്‍വീസാണ് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം. ബംഗളുരു. ചെന്നൈ .മാലി സെക്ടറില്‍ ബംഗളുരുവിലേയ്ക്ക് മാത്രമുള്ള സര്‍വീസാണ് നിര്‍ത്തലാക്കുന്നത്. രാവിലെ ഏഴിന് തിരുവനന്തപുരത്തേയ്ക്കും ഉച്ചയ്ക്ക് രണ്ടിന് ബംഗളുരുവിലേയ്ക്കുമുള്ള സര്‍വീസുകളില്‍ ഓഫ് സീസണില്‍ പോലും നിറയെ യാത്രക്കാരാണുള്ളത്. ഐടി വിദ്യാഭ്യാസ മേഖലകള്‍ ,ബംഗളുരുവിലെ ആസ്ഥാനത്തേയും തിരുവനന്തപുരത്തെ ഐ എസ് ആര്‍ ഒ കേന്ദ്രങ്ങളേയും ബന്ധിപ്പിക്കുന്ന റൂട്ട് തന്ത്രപ്രധാനമേഖലയിലെ ചെലവുകുറഞ്ഞ യാത്രാസൗകര്യമാണ് ഇല്ലാതാകുന്നത്.
മേഖലയില്‍ സ്വകാര്യ എയര്‍ലൈനുകള്‍ പുതിയ സര്‍വീസുകള്‍ തുടങ്ങിയതിന്റെ പിന്നാലെയാണ് ജീവനക്കാര്‍ കുറവെന്ന ന്യായീകരണത്തോടെയുള്ള തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha