ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 411 പോയന്റ് നേട്ടത്തില്‍ 58,384ലിലും നിഫ്റ്റി 134 പോയന്റ് ഉയര്‍ന്ന് 17,447ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്സ് 411 പോയന്റ് നേട്ടത്തില്‍ 58,384ലിലും നിഫ്റ്റി 134 പോയന്റ് ഉയര്‍ന്ന് 17,447ലുമാണ് വ്യാപാരം.
നിഫ്റ്റി മീഡിയ, മെറ്റല്‍, എനര്‍ജി ഉള്‍പ്പടെ മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരുശതമാനത്തോളം നേട്ടത്തിലാണ്.
ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ജെറോം പവലിന്റെ പ്രസംഗം ഉയര്‍ത്തിവിട്ട ആശങ്കകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കനത്ത തകര്‍ച്ച നേരിട്ട ഏഷ്യന്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബ്രന്‍ഡ് ക്രൂഡ് വിലയില്‍ നേരിയ കുറവുണ്ടായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 561.22 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റൊഴിഞ്ഞത്.
"
https://www.facebook.com/Malayalivartha